Section

malabari-logo-mobile

നവജാത ശിശുക്കള്‍ക്ക് ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ

HIGHLIGHTS : ദോഹ: വിവാഹിതരായ ഖത്തറില്‍ വിസയുള്ള സ്ത്രീകളുടെ മൂന്ന്

ദോഹ: വിവാഹിതരായ ഖത്തറില്‍ വിസയുള്ള സ്ത്രീകളുടെ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമാകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആഭ്യന്തര വകുപ്പ് ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യങ്ങളില്‍ വെച്ച് പ്രസവിക്കുന്ന ഖത്തറില്‍ കഴിയുന്ന നിരവധി അമ്മമാര്‍ക്ക് ഈ നിയമം ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസവിച്ച് മൂന്ന് മാസത്തിനകം വരുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ നല്കുക. മൂന്ന് മാസം പിന്നിട്ട കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും നേരത്തെ വിസക്ക് അപേക്ഷിച്ചിരിക്കണമെന്നും ഫേസ് ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നതിന് കുട്ടിക്ക് പ്രത്യേക പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അമ്മയുടെ #്‌ല്ലെങ്കില്‍ അച്ഛന്റെ പാസ്‌പോര്‍ട്ടില്‍ പേര് ചേര്‍ത്തിട്ടുള്ള കുട്ടികള്‍ക്കും ഓണ്‍ അറൈവല്‍ വിസ നല്കും. ഇതിനായി അസ്സല്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികളുടെ ഓണ്‍ അറൈവല്‍ വിസക്ക് ഫീസ് ചുമത്തേണ്ടതില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കുട്ടികളുടെ വിസ കാലാവധി തീര്‍ന്നാല്‍ പുതുക്കുന്നതിന് ആദ്യത്തെ മൂന്ന് മാസം വരെ പിഴ ചുമത്തേണ്ടതില്ലെന്നും  ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് വെച്ചാണ് വിസാ കാലാവധി തീരുന്നതെങ്കില്‍ രണ്ടു മാസത്തിനകം പുതുക്കിയിരിക്കണം. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാത്തവര്‍ക്ക്  ഒരു ദിവസം പത്തു റിയാല്‍ വീതം പിഴ ചുമത്തും. നവജാത ശിശുക്കള്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ അമ്മ പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ തന്നെ വേണമെന്ന വ്യവസ്ഥയുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതു സംബന്ധിച്ച് നിരവധി പേര്‍ ഫേസ്ബുക്ക് പേജില്‍ സംശയമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക മറുപടികള്‍ നല്കിയിട്ടില്ല. അതേസമയം കുട്ടിയുടെ അമ്മ പിതാവിന്റെ വിസയിലായിരിക്കണമെന്നും അല്ലാത്തപക്ഷം ജനനസര്‍ട്ടിഫിക്കറ്റ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ വകുപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും അനൗദ്യോഗിക കേന്ദ്രങ്ങള്‍ മറുപടി നല്കുന്നു. 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!