ജമ്മു: കശ്മീരില്‍ വിഘടനവാദി നേതാവ് മസ്രത്ത് ആലം അറസ്റ്റില്‍. കശ്മീരില്‍ പാകിസ്ഥാന് അനുകൂല പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ആലമിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളോട് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.
2010 ല്‍ കശ്മീരിലുണ്ടായ കല്ലെറിയല്‍ പ്രതിഷേധത്തെ തുടര്‍ന്ന് 122 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്ന ആലം 39 ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. ആലമിനെ വിട്ടയച്ച കശ്മീര്‍ സര്‍ക്കാറിന്റെ തീരുമാനം വന്‍ വിവാദമായിരുന്നു.




