കശ്മീരില്‍ സൈനിക ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളും രണ്ട് സൈനികരും കൊല്ലുപ്പെട്ടു

ശ്രീനഗർ: ജമ്മു കാശ്​മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല്​​ ഹിസ്​ബുൽ മുജാഹിദീൻ ത​ീവ്രവാദികളും രണ്ട്​ സൈനികരും കൊല്ലപ്പെട്ടു.  കുൽഗാമിലെ യാരിപോരയിൽ ഞായറാഴ്​ച രാവിലെയാണ്​ സംഭവമുണ്ടായത്​. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന കേന്ദ്രത്തിനെതിരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​.

ഹിസ്​ബുൽ മുജാഹിദീൻ നേതാവ്​ ബുർഹാൻ വാനിയുടെ മരണത്തെ തുടർന്ന്​ കഴിഞ്ഞ വർഷം ജമ്മുകാശ്​മീരിൽ വൻപ്രക്ഷോഭങ്ങൾ നടന്നിരുന്നു.

Share news
error: Content is protected !!
Scroll to Top