കലോത്സവത്തിനിടെ പിഎസ്എംഒയിലെ ചെയര്‍മാനെ മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് : കോഴിക്കോട് സര്‍വ്വകലാശാല കലോത്സവത്തിനിടെ പിഎസ്എംഒകോളേജിലെ ചെയര്‍മാന്‍ അബ്ദുല്‍ വഹാബിനെ മര്‍ദ്ദിച്ചതായി പരാതി. ഇയാളെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്എഫ്‌ഐക്കാരാണ് ആക്രമിച്ചതെന്നാണ് പരാതി.

തിരൂരങ്ങാടിയില്‍ നടന്ന സിസോണ്‍ കലോത്സവങ്ങള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണിതെന്ന് സംശയിക്കുന്നു,
സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ നിധിന്‍, അഖില്‍, സബിന്‍ രാജ്, ജിത്തു. എന്നിവരടക്കം കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top