കറുപ്പ് പിടികൂടി

പരപ്പനങ്ങാടി : സംസ്ഥാനത്ത് മയക്കുമരുന്ന് വിപണിയുടെ പ്രധാന കേന്ദ്രമായി മാറികൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള പൂക്കിപ്പറമ്പില്‍ വെച്ച് 20ഗ്രാം കറുപ്പുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. തിരൂര്‍ സ്വദേശി ് മുണ്ടേകാട്ട് അബ്ദുള്‍ ലത്തീഫ്(42)നെയാണ് പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.സച്ചിദാനന്ദനും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്.

പിടിയിലായ അബ്ദുള്‍ ലത്തീഫിനെ 10 കിലോ കഞ്ചാവുമായി കല്പകംഞ്ചേരി പോലീസും 3 കിലോ കഞ്ചാവുമായി എക്‌സൈസ് മഫ്ടി സ്‌ക്വാഡും ഇതിനുമന്‍പ് പിടികൂടിയിട്ടുണ്ട്.

കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ നിന്നാണ് ഇയാള്‍ കറുപ്പ് കൊണ്ടുവന്നതെന്നാണ് വിവരം. ഉത്തരേന്ത്യയില്‍ കൃഷിചെയ്യുന്ന ഓപ്പിയം ചെടിയുടെ കറയില്‍ നിന്നാണ്് കറുപ്പുണ്ടാക്കുന്നത്. ലഹരി കൂടുന്നതിനായി ചില ടാബ്ലറ്റുകളും ഇതില്‍ ചേര്‍്ക്കാറുണ്ട്. ചില്ലറ വിപണിയില്‍ 20 ഗ്രാം കറുപ്പിന് ഉദ്ദേശം 2000 രൂപ വിലവരും.

റെയ്ഡില്‍ എക്‌സൈസ് ഗാര്‍ഡുമാരായ കെ.ടി ചന്ദ്രബാബു, പ്രദീപ് കുമാര്‍, അജിത്ത് കുമാര്‍,ഡ്രൈവര്‍ സജീവ് എന്നിവര്‍ പങ്കെടുത്തു.

 

 

 

 

Share news
error: Content is protected !!
Scroll to Top