Section

malabari-logo-mobile

പ്രവാചകപ്രേമസാഗരത്തിലലിഞ്ഞ ‘ബിലാല്‍’ അരങ്ങ് അത്ഭുതമാക്കി

HIGHLIGHTS : ദോഹ : കണ്ണ് നയിച്ചും കണ്‍കുളിര്‍ക്കെ കാണിച്ചും മക്കയും


ദോഹ : കണ്ണ് നയിച്ചും കണ്‍കുളിര്‍ക്കെ കാണിച്ചും മക്കയും മദീനയും ബിലാലും അരങ്ങ് തകര്‍ത്തപ്പോള്‍ എല്ലാം മറന്ന് ലയിച്ച് ചേരുകയായിരുന്നു കാണികളെല്ലാം. ചരിത്രം ഒപ്പിയെടുത്ത് രംഗങ്ങളില്‍ നിന്ന് രംഗങ്ങളിലേക്ക് ഒഴുകിപടര്‍ന്നും അഭിനയതികവില്‍ വേദി നിറച്ചും സ്‌ക്രീന്‍ നിറയെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്തും കറുത്തമുത്തിന്റെ കഥ പറഞ്ഞ് രണ്ടുമണിക്കൂര്‍ മുഴുവന്‍ കണ്ടും കേട്ടിരുന്നവരെ അത്ഭുത സ്തബ്ദരാക്കി പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു ‘നക്ഷത്രങ്ങള്‍ കരയാറില്ല’ എന്ന ഡോക്യൂഡ്രാമ.
ഖത്തറിലെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തികച്ചും പുതിയ ആസ്വാദനാനുഭവം പകരുകയായിരുന്നു. കഥ പറയുകയായിരുന്നില്ല ചരിത്രം എന്നും ഓര്‍ക്കുന്ന ബിലാലിനെയും അബൂജാഹലിനെയും അമ്മാറിനെയും യാസറിനെയും ഹിജ്-റയേയും മക്കാവിജയത്തേയും പ്രേഷകര്‍ക്ക് മുന്നിലേക്ക് മൂന്നു സ്റ്റേജിലൂടെയും ഒരു സ്‌ക്രീനിലൂടെയും അവതരിപ്പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ഈ സംഗീത ചരിത്ര നാടകം. ഡോക്യുഡ്രാമയിലെ കഥയ്‌ക്കൊപ്പം നീങ്ങിയ ഗാനങ്ങളും മികവ് പുലര്‍ത്തിയതും ശ്രദ്ധേയമാണ്.


നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ഉസ്മാന്‍ മാരാത്താണ്. വിഷ്വല്‍(സിനിമ) സംവിധാനം നിര്‍വഹിച്ചത് എ.കെ ബിജുരാജാണ്. ഇതിനായി ക്യാമറ ചലിപ്പിച്ചത് റഫീഖ് റഷീദാണ്. ജമീല്‍ അഹമ്മദ്, ഷിബിലി, ഖാലിദ്, അബ്ദുറഹ്മാന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ആമേന്‍ യാസിറും, ഷിബിലിയും അന്‍ഷാദുമാണ്. ഈ ഡോക്യൂഡ്രാമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ നിസ്താര്‍ ഗുരുവായൂരാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!