HIGHLIGHTS : രാജ്യസേവനത്തിന് താത്പര്യവും ശേഷിയുമുളള യുവാക്കളെ
രാജ്യസേവനത്തിന് താത്പര്യവും ശേഷിയുമുളള യുവാക്കളെ കണ്ടെത്തുന്നതിന് ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ കരസേന റിക്രൂട്ട്മെന്റ് റാലി കോട്ടയ്ക്കല്‍ ക്ലാരി എം.എസ്.പി. ഗ്രൗണ്ടില്‍ നടത്തും. ഇന്ത്യന്‍ സേനയില്‍ ചേരാന്‍ താത്പര്യമുളള 17 1/2 – 21 വയസിന് ഇടയിലുള്ള അവിവാഹിതരായ പുരുഷന്മാര്ക്ക് റാലിയില്‍ പങ്കെടുക്കാം.
സോള്‍ജര്‍ ജനറല്‍ ഡ്യൂട്ടി, ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍, ടെക്നിക്കല്‍ ആന്‍ഡ് നഴ്സിങ്, അസി. ടെക്നിക്കല്‍ ഡ്രസര്‍, ട്രേഡ്സ്മാന് വിഭാഗങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്, കായികക്ഷമതാ പരീക്ഷ പാസാകുന്നവര്‍ക്ക് എഴുത്തുപരീക്ഷയുണ്ടാകും. പുലര്‍ച്ചെ അഞ്ചിന് റാലി തുടങ്ങും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ തലേന്ന് വൈകീട്ട് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കെത്തണം.
കായികക്ഷമതാ പരിശോധനയില്‍ ഓട്ടം, ചാട്ടം, പുള്‍അപ്പ്, ബാലന്‍സ് പരിശോധന തുടങ്ങിയവയുണ്ടാകും. റാലിയില്‍ പങ്കെടുക്കാനുള്ള യോഗ്യത, ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സംബന്ധിച്ച വിവരം zrobangalore.gov.in, 0471 2579789, ഐ.വി.ആര്.എസ് നമ്പറിലും ലഭിക്കും. സിവില്‍ സ്റ്റേഷന് ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും വിവരങ്ങള്‍ പരിശോധിക്കാം. ഫോണ്‍ 0483 2734922, 0483 2734882, 0483 2734387