കപ്പപ്പുഴുക്കും ചക്കരവരട്ടിയും ചൂടോടെ വിളമ്പാന്‍ പത്മപ്രിയ

ഗ്രാമീണ സുന്ദരിയുടെ വേഷം അഴിച്ച് വെച്ച് ബാച്ചിലര്‍ പാര്‍ട്ടിയില്‍ ആടിതിമര്‍ക്കാന്‍ ഒരു അടിപൊളി ഐറ്റം നമ്പറുമായി പത്മപ്രിയയെത്തുന്നു. മലയാളത്തില്‍ ഇതുവരെ ഗ്ലാമര്‍ റോളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പത്മപ്രിയ പ്രതിഫലം വാങ്ങാതെയാണെത്ര ബാച്ചിലര്‍ പാര്‍ട്ടിയിലേക്ക് ഇടിവെട്ടായി കടന്നു വരുന്നത്. മലയാളത്തിലെ നവസിനിമാ രീതികളില്‍ സാങ്കേതിക തികവിന്റെ പുത്തന്‍ ചിന്തകള്‍ക്ക് തുടക്കം കുറിച്ച അമല്‍ നീരദിന്റെ ഈ ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങള്‍ പുതിയ ഗറ്റപ്പിലാണ് വെള്ളിത്തിരയിലെത്തുന്നത്.

 

ഈ ചിത്രത്തില്‍ പത്മപ്രിയ മലയാളി ഇതുവരെ കാണാത്ത ഗ്ലാമര്‍ ചുവടുകള്‍ വെക്കുന്ന കപ്പപ്പുഴുക്കും ചക്കര വരട്ടിയും എന്ന ഗാനം ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് ലോകത്തെ സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

 

സാധാരണ ബോളിവുഡ് ചിത്രങ്ങളിലെ ഐറ്റം നമ്പറായി ഇതിനെ താരതമ്യം ചെയ്യരുതെന്നും, വ്യത്യസ്തമായ പാട്ടും വ്യത്യസ്തമായ ഗാനചിത്രീകരണവും തനിക്ക് ഈ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും പത്മപ്രിയ പറഞ്ഞു.

 

കൊച്ചിയില്‍ വെച്ച ചിത്രീകരിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത നാടന്‍പാട്ടുക്കാരനായ സി ജെ കുട്ടപ്പനും സുനില്‍ മത്തായി,രശ്മി സതീശ്,ശ്രീ ചരണ്‍ എന്നിവരും ചേര്‍ന്നാണ്.

 

 

 

 

Share news
error: Content is protected !!
Scroll to Top