കുഞ്ഞാറ്റ വീണ്ടും മനോജിനൊപ്പം.

കൊച്ചി : കുഞ്ഞാറ്റ വീണ്ടും മനോജ് കെ ജയന്റെ സംരക്ഷണത്തിലേക്ക് . കൂടുതല്‍ അവധി ദിനങ്ങളില്‍ വിട്ടുകൊടുത്തുകൊണ്ടുള്ള പഴയ ഉത്തരവ് എറണാകുളം കുടുംബകോടതി സ്‌റ്റേ ചെയ്തു. കുട്ടിയുടെ സംരക്ഷണം മനോജ് കെ ജയന് വിട്ടുകൊടുത്തു. ഇനി കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച ഉര്‍വ്വശിയുടെയും മനോജ് കെ ജയന്റെയും ഹരജികള്‍ ജൂലൈ 5 ന് കോടതി പരിഗണിക്കും. ഇന്ന് കേസ് പരിഗണിച്ച കുടുംബ കോടതിയുടെ വരാന്തയില്‍ വച്ചും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി .തുടര്‍ന്ന് ജഡ്ജി ഇരുവരെയും ചേംബറിലേക്ക് വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 

നേരത്തെ ഉര്‍വ്വശിക്ക് അവധി ദിവസങ്ങളിലും സമ്മര്‍വെക്കേഷനിലെ 15 ദിവസവും കൂടെ നിര്‍ത്താമായിരുന്നു. എന്നാല്‍ ഇന്നലത്തെ കോടതി വിധിയിലൂടെ ഞായറാഴ്ച്ചയിലെ 4 മണിക്കൂര്‍ മാത്രമായി ചുരുങ്ങി.

 

മനോജ് കെ ജയന്‍ ഭാര്യ ആശയ്ക്കും കുഞ്ഞാറ്റയ്ക്കുമൊപ്പമാണ് കോടതിയിലെത്തിയത് എന്നാല്‍ ഉര്‍വ്വശി തനിച്ചാണ് എത്തിയത്.

Share news
error: Content is protected !!
Scroll to Top