കണ്ണില്‍ മുളകുപൊടി വിതറി വ്യാപാരികളില്‍ നിന്നും നാലരകിലോ സ്വര്‍ണം കവര്‍ന്നു.

കോയമ്പത്തൂര്‍: മലയാളികളായ വ്യാപാരികളുടെ കണ്ണില്‍ മുളകുപൊടി വിതറി മര്‍ദ്ധിച്ചവശരാക്കി നാലരകിലോ സ്വര്‍ണം കവര്‍ന്നു. മധുരയില്‍ വെച്ചാണ് നാലംഗസംഘം ഇവരെ ആക്രമിച്ചത്. മധുര പെരിയാര്‍ ബസ്റ്റാന്‍ഡിന് സമീപം വാണിയന്‍ കിണര്‍വീഥിയിലെ ലോഡ്ജില്‍ സ്വര്‍ണാഭരണവ്യാപരം നടത്തി വരികയായിരുന്ന തൃശൂര്‍ സ്വദേശികളായ ജോബി റാഫേല്‍(41), വിനോദ് കുമാര്‍(32) എന്നിവരാ്ണ് ആക്രമണത്തിനിരയായത്.

ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങി തൃശൂരില്‍ വെച്ച് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് വിവിധ ജ്വല്ലറികളില്‍ വില്‍പന നടത്തി വരികയായിരുന്നു ഇരുവരും ചേര്‍ന്ന്.

ബുധനാഴ്ച രാവിലെയാണ് ഇരുവരും ആഭരണങ്ങളുമായി മധുരയിലെത്തിയത്. ഇവിടെയെത്തി മുറിയിലേക്ക് പോകവെ ചുണ്ണാമ്പുകര തെരുവിനടത്തുവെച്ച് നാലംഗസംഘം കണ്ണില്‍ മുളകുപൊടി വിതറി ഇരുവരെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. ഏകദേശം ഒന്നരകോടി രൂപയുടെ സ്വര്‍ണമാണ് നഷ്ടമായിട്ടുള്ളത്. മധുര സിറ്റിപോലീസ് കമ്മീഷണറുടെ നേത്ൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Share news
error: Content is protected !!
Scroll to Top