കടല്‍ക്കൊല; ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം.

കൊച്ചി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ എന്നിവര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കര്‍ശന ഉപാധികളോടെയാണ് നാവികര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറുകോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നും ജനുവരി പത്തിന് തിരിച്ചെത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നാവികരെ രണ്ടാഴ്ചയ്ക്ക് ശേഷം തിരികെയെത്തിക്കാമെന്ന്് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു.

നാവികര്‍ രാജ്യം വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അതെ സമയം സംസ്ഥാന സര്‍ക്കാര്‍ നാവികര്‍ക്ക് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top