ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ

മഞ്ചേരി : ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. പ്രതി അബ്ദുള്‍ നാസറിനാണ് വധശിക്ഷ വിധിച്ചത്. മഞ്ചേരി സെഷന്‍സ് കോടതിയുടേതാണ് വിധി.

2012 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മകളുടെ കൂട്ടുകാരിയായ സല്‍വ (9) മദ്രസ്സയിലേക്ക് പോകവെ കൂട്ടുകാരിയെ ഒപ്പം കൂട്ടാനാണ് പ്രതിയുടെ വീട്ടിലെത്തിയത്. ഈ സമയം പ്രതിയുടെ ഭാര്യയും മകളും സമീപത്തെ മരണ വീട്ടില്‍ പോയതിനാല്‍ തനിച്ചായിരുന്ന പ്രതി കുട്ടിയെ വീട്ടിനുള്ളിലേക്ക് കയറ്റി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി പുറത്തു പറയുമോ എന്ന സംശയത്തെ തുടര്‍ന്ന് ഇയാള്‍ ഷാള്‍ മുറുക്കി കുട്ടിയെ കൊലപെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതനിനായി ഇയാള്‍ മൃതദേഹം കുളിമുറിയില്‍ ഉപേക്ഷിച്ചു.

ബലാത്സംഗം,കൊലപാതകം എന്നീ വകുപ്പുകളില്‍ പ്രതി കുറ്റകാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top