ഒന്നര വര്‍ഷത്തിനുള്ളല്‍ വാള്‍മാര്‍ട്ട് ഇന്ത്യയില്‍

ന്യൂയോര്‍ക്ക് : ബഹുരാഷ്ട്ര വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ട് ഒന്നര വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ആദ്യത്തെ വില്പനശാല തുടങ്ങുന്നു. ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദസര്‍ക്കാറിന്റെ തീരുമാനത്തെ തുടര്‍ന്ന് വോള്‍സ്ട്രീറ്റ് ജേണലിനനുവദിച്ച അഭിമുഖത്തിലാണ് വോള്‍മാര്‍ട്ടിന്റെ ഏഷ്യാ വിഭാഗത്തിന്റെ മേധാവി സ്‌കോട്ട് പ്രൈസ് ഇക്കാര്യം അറിയിച്ചത്.

ആദ്യഘട്ടത്തില്‍ 17 സ്റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതി. ചില്ലറ വില്പനരംഗത്ത് വിദേശ നിക്ഷേപം വരുന്നതിനെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും ആദ്യ വില്പനശാലകള്‍ ആരംഭിക്കുകയെന്നും വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ പങ്കാളികളായ ഭാരതി എന്റ്രര്‍ പ്രൈസുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുമെന്നും പുതുതായി ആരുമായും പങ്കാളിത്തം ഇപ്പോഴില്ലെന്നും സ്‌കോട്ട് പ്രൈസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top