എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു.

സുല്‍ത്താന്‍ബത്തേരി :  എസ്‌എഫ്‌ഐ- എംഎസ്‌എഫ്‌ സംഘര്‍ഷത്തില്‍ മൂന്ന്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു. എസ്‌ഫ്‌ഐ ജില്ലാക്കമ്മറ്റി അംഗം എം. ആര്‍. ബേസില്‍,സെബിന്‍ , അക്‌ബര്‍ അലി, എന്നിവര്‍ക്കാണ്‌ കുത്തേറ്റത്‌. ബത്തേരി സെന്റ്‌ മേരീസ്‌ കോളജ്‌ പരിസരത്താണ്‌

ഇന്നലെ രാത്രിയില്‍ സംഭവം നടന്നത്‌. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിന് ചുമരെഴുത്ത് നടത്തിയതുമായുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

Share news
error: Content is protected !!
Scroll to Top