എളങ്കൂറി്ല്‍ എപി ഇകെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മഞ്ചേരി : എളങ്കൂറില്‍ എപി ഇകെ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. abu hajiസ്വദേശിയായ തിരൂത്തിയില്‍ അബു ഹാജി(65) യാണ് കൊല്ലപ്പെട്ടത്. മദ്രസയില്‍ പാട്ട് വെയ്ക്കുന്നതു സംബന്ദിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തിങ്കളാഴ്ച രാത്രി ഏഴു മണിക്കാണ് സംഘര്‍ഷമുണ്ടായത് എളങ്കൂര്‍ കല്‍പ്പുറം കൂവത്തില്‍ ഇസ്ലാം മദ്രസയിലെ രക്ഷിതാക്കളുടെ യോഗം തൂടങ്ങുന്നതിന് മുമ്പ് പാട്ടു വെച്ചത് ഒരു വിഭാഗം ചോദ്യം ചെയതതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എപി വിഭാഗക്കാരായ മക്കളുമായി മറുവിഭാഗം തര്‍ക്കമുണ്ടാവുന്നത് കണ്ട് അതിലിടപെട്ട അബു ഹാജിക്ക് ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിയേല്‍ക്കുകയായിരുന്നു.

ഇകെ വിഭാഗക്കാരായ കബീര്‍, നാസര്‍ ആലങ്ങാടിന്‍ അക്ബര്‍, കളത്തിങ്ങല്‍ ഫൈസല്‍ കണ്ടാലരിയാവുന്ന പത്തുപേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതികികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് എസ്എസ്എഫ് പ്രവര്‍ത്തകര്‍ പോലീസ് രാത്രിയില്‍ പോലീസ് സ്‌റ്റേ്ഷന്‍ ഉപരോധിച്ചു.

അബു ഹാജിയുടെ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.ഭാര്യ മറിയം മക്കള്‍ മൂസാന്‍ ഹാജി, അസൈനാര്‍, ഷെരീഫ്(സൗദി), ബൂഷറ, ഉമൈമ, റെയ്ഹാന.

Share news
error: Content is protected !!
Scroll to Top