എല്‍ഡിഎഫ് രാപ്പകല്‍ സമരം ആരംഭിച്ചു

തിരു: സോളാര്‍ തട്ടിപ്പു വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാപ്പകല്‍ സമരം ആരംഭിച്ചു. സമരം സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ തട്ടിപ്പില്‍ തെറ്റുകാരനായ മുഖ്യമന്ത്രി രാജിവെച്ചൊഴിഞ്ഞ് ജുഡീഷ്യല്‍ അനേ്വഷണം നേരിടണമെന്നാവശ്യപെട്ട് നടത്തുന്ന സമരമാണിതെന്നും അല്ലാതെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമായി ഇതിനെ മാറ്റേണ്ടെന്നും പിണറായി പറഞ്ഞു.

അതേ സമയം ഇടതുമുന്നണിയുടെ പ്രതിഷേധം തടഞ്ഞ് സത്യം പുറത്തു വരുന്നതു തടയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ കുടുംബത്തിനും കേന്ദ്രമന്ത്രിമാര്‍ക്കും സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കേസിലെ പ്രതിയായ സരിതാ എസ് നായര്‍ അടക്കമുള്ളവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കേസില്‍ വിശദമായ അനേ്വഷണം വേണമെന്നും വിഎസ് ആവശ്യപെട്ടു.

 

 

Share news
error: Content is protected !!
Scroll to Top