മലയാള സിനിമയില്‍ ഏറെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ രമ്യാ നമ്പീശന് ഇനി നാടക നടിയാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന നടന് എന്ന ചിത്രത്തിലാണ് രമ്യ നാടക നടിയുടെ വേഷത്തിലെത്തുന്നത്. ജയറാം നായകനാവുന്ന ഈ ചിത്രം നാടക അഭിനേതാക്കളുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തിക്കുന്നത്. ഈ ചിത്രത്തില്‍ ഒരു പ്രക്ഷോഭകാരിയുടെ നാടക ട്രൂപ്പില്‍ ചേരുന്ന നടിയായാണ് രമ്യ വേഷമിടുന്നത്.നാടക ഗ്രൂപ്പിന്റെ ഉടമയുമായി രമ്യ പ്രണയത്തിലാവുകയും പിന്നീട് ഇവരുടെ പ്രണയം തകരുന്നതിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



