HIGHLIGHTS : എടക്കര: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍
എടക്കര: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടികൊണ്ടുപോയി ഡ്രൈവര്‍ പീഡിപ്പിച്ച് വഴിയില്‍ തള്ളി.
പോത്ത്കല്ല് കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദാര്ത്ഥിനിയെയാണ് അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ഭൂദാനം അടുപ്പുകല്ലില്‍ ബെന്‍സില്‍ (35) കവളപ്പാറ ഇരുള്‍കുന്ന് പന്നിഹാമില്വച്ച് പീഡിപ്പിച്ചത്. പന്നിഫാമിന് സമീപം ഓട്ടോയില്‍ കുട്ടിയുടെ ബാഗ് കണ്ട നാട്ടുകാര്‍ സ്കൂളിലേക്ക് വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നാട്ടുകാര്‍ വരുന്നതറിഞ്ഞ ബെന്‍സില്‍ പെണ്‍കുട്ടിയെ ഫാമിനടുത്തുള്ള വനത്തോട് ചേര്‍ന്നുള്ള വഴിയില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച നാട്ടുകാര്‍ രക്ഷിതാക്കളെയും കൂട്ടി പോത്ത്കല്ല് പോലീസില്‍ പരാതി നല്കി.
വിദ്യാര്‍ത്ഥിനിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തി വൈദ്യപരിശോധനക്ക് വിധേയമാക്കി.
ഇതിനിടെ താലൂക്ക് ആശുപത്രിയില്‍ ബെന്‍സില്‍ എത്തിയെങ്കിലും സമര്‍ഥമായി മുങ്ങി. തിങ്കളാഴ്ച രാത്രിയോടെ ബെന്സിലിനെതിരെ പോലീസ് കേസെടുത്തു.