കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വ്യോമ ഗതാഗതം ഇന്ന് ഉച്ചക്ക് 3.20 ഓടെ പുനഃസ്ഥാപിക്കും. പാര്‍ക്കിങ് ഏരിയയിലും ടാക്‌സി വെയിലും വെള്ളം കയറിയതനിനാല്‍ എയര്‍പോര്‍ട്ട് ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന്റെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളം അടച്ചത്. റണ്‍വേയിലെ വെള്ളകെട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞതിനാലാണ് വിമാനത്താവളം തുറക്കാന്‍ തീരുമാനിച്ചത്.
വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഇവിടെയിറങ്ങേണ്ട പല വിമാനങ്ങളും കരിപ്പൂരിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചു വിട്ടിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




