Section

malabari-logo-mobile

മലബാര്‍ സംസ്ഥാനം; ലീഗിനിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം

HIGHLIGHTS : മലപ്പുറം: കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ സംസ്ഥാനം

മലപ്പുറം: കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശേരിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്.

പ്രസ്താവനയുടെ പേരില്‍ മണ്ണിശ്ശേരിയെ യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് താക്കീത് ചെയ്തുവെന്ന പത്രപ്രസ്താവനകൊണ്ടുമാത്രം പ്രശ്‌നം തീരില്ല. അവസരം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രി പദവിയും സ്വപ്നം കണ്ടു നടക്കുന്ന ലീഗിന്റെ മനസ്സിലിരിപ്പാണ് യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായ പ്രകടനത്തില്‍ തെളിയുന്നത്.

sameeksha-malabarinews

ജില്ല വിഭജിക്കണമെന്ന ആശയം ചില ന്യൂനപക്ഷ വര്‍ഗീയ സംഘടനകളാണ് ആദ്യം ഉയര്‍ത്തിയത്. പിന്നീട് ലീഗ് ഇത് ഏറ്റെടുത്തു. ഇതു സംബന്ധിച്ച് പഠിക്കാന്‍ അവര്‍ സമിതിയെ നിയമിച്ചിട്ടുണ്ട്. ലീഗിന്റെ സമീപകാല നിലപാടുകളിലും ഈ അപകടമുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പാണക്കാട്ടും മന്ത്രിമന്ദിരങ്ങളിലുമൊക്കെ വിനീത ദാസന്‍മാരായി കാത്തു നില്‍ക്കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്. അഞ്ചാം മന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും സര്‍വ്വകലാശാലാ ഭൂമിദാനവുമൊക്കെ ഉയര്‍ത്തിവിട്ട വിവാദങ്ങളാണ് കേരളത്തില്‍ ഹിന്ദു ലീഗ് എന്ന ആശയം ചര്‍ച്ച ചെയ്യാന്‍ ഇടവരുത്തിയത്. ചില ഹൈന്ദവ സാമുദായിക സംഘടനകള്‍ സംഘം ചേര്‍ന്ന് ഹിന്ദു ഐക്യം ശക്തിപെടുത്താനുള്ള തീവ്ര പരിശ്രമത്തിലാണ്.

മലബാര്‍ സംസ്ഥാനം രൂപീകരണക്കണമെന്ന യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായ പ്രകടനം സംബന്ധിച്ച് മുസ്ലീം ലീഗ് അവരുടെ നിലപാട് വ്യക്തമാക്കണമെന്നും സെ്രകട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!