Section

malabari-logo-mobile

കാശ്മീരില്‍ വെടിവെപ്പ്; അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : കാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ പാക് വെടിവെപ്പ്. അഞ്ചു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

കാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ പാക് വെടിവെപ്പ്. അഞ്ചു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. നിരവധി സൈനികര്‍ക്ക് ആക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തില്‍ ഒരു സുബൈദാറും നാല് ജവാന്‍മാരുമാണ് കൊല്ലപെട്ടത്. സൈനീകര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് വെടിവെപ്പ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടത്തിയത്.

sameeksha-malabarinews

ജൂണില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപെട്ടിരുന്നു. അന്നു വെടിവെപ്പിന് പുറമെ പാക് സൈന്യം റോക്കറ്റ് ആക്രമണവും നടത്തിയിരുന്നു. ഇന്ന് പാക്‌സൈന്യം വെടിവെപ്പ് മാത്രമാണ് നടത്തിയത്. ജൂണ്‍ പത്തിന് പൂഞ്ച് സെക്ടറിലെ കൃഷ്ണഘട്ടിലും പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു.

ജനുവരിയില്‍ പൂഞ്ച് സെക്ടറില്‍ രണ്ട് സൈനികരെ പാക് സൈന്യം തട്ടികൊണ്ട് പോവുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ജൂണിലാണ് പാക് സൈന്യം ലംഘിച്ചത്.

അതേ സമയം പൂഞ്ചില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രാജ്യസഭ വിശദീകരണം നല്‍കണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷം ബഹളം വെച്ചു. ഇതേ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തി വെച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!