എംഎം മണിയുടെ പ്രസ്താവന വിവാദമാകുന്നു

തൊടുപുഴ : കൊല്ലേണ്ടവരെ പാര്‍ട്ടി കൊല്ലുകതന്നെ ചെയ്യും ,ഇനിയും കൊല്ലും എന്ന സിപിഐഎം ഇടുക്കി ജില്ലാസെക്രട്ടറി എംഎം മണിയുടെ പ്രസ്താവന വിവാദമാകുന്നു. ഇതിനുദാഹരണമായി പീരുമേട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ അയ്യപ്പദാസിനെ കൊന്ന ബാലുവിനെ വകവരുത്തിയ കാര്യം പൊതുയോഗത്തിലാണ് മണിപരസ്യമായി പറഞ്ഞത്.

ശാന്തന്‍ പാറയില്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിച്ചവരെ പട്ടികതയ്യാറാക്കിയാണ് വകവരുത്തിയതെന്നും ‘ആദ്യത്തവനെ വെടിവെച്ചുകൊന്നു, ഒരാളെ തല്ലിക്കൊന്നു, മറ്റാരുത്തനെ കുത്തിക്കൊന്നു’ വളരെ ആലങ്കാരികമായി അംഗവിക്ഷേപങ്ങളോടെയായിരുന്നു മണിയുടെ പ്രസംഗം. വി.എസ്സിനും കിട്ടി കണക്കിന് കൊട്ട് പാരപണിയുന്നയാള്‍ ഉത്തമകമ്മ്യൂണിസ്റ്റല്ലെന്നാണ് മണിപറഞ്ഞത്.

ദൃശ്യ മാധ്യമങ്ങളിലൂടെ മണിയുടെ പ്രസംഗം വന്നു തുടങ്ങിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനെതിരെ രംഗത്തെത്തി.

മണിക്കെതിരെ കേസെടുക്കാനും രാഷട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള മമിയുടെ പരസ്യപ്രസ്താവനയെ കുറിച്ച് അന്വേഷണം നടത്താനും ഡിജിപി നിര്‍ദേശിച്ചു.

Share news
error: Content is protected !!
Scroll to Top