എ ഐ ടി യു സി ജില്ലാ സമ്മേളനം പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി :മത്സ്യതൊഴിലാളി ഫെഡറേഷൻ എ ഐ ടി യു സി ജില്ലാ സമ്മേളനം നാളെ പരപ്പനങ്ങാടിയിൽ വെച്ച് നടക്കും.ജില്ലയിലെ മത്സ്യ മേഖല നേരിടുന്ന വിഷയങ്ങൾ,സമീപ കാലത്ത് തീരദേശത്ത് നടന്ന അക്രമങ്ങൾ,പൊലീസ് അധികാരികളുടെ ഇടപെടലുകൾ,ചില പൊലീസ് മേധാവികളുടെ ഏകപക്ഷീയമായ ഇടപെടലുകൾ എന്നിവയെക്കുറിച്ചും സമരത്തെ കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.

സംസ്ഥാന ജനറൽ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും.സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീർ ,എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യൻ,അഡ്വ :കെ മോഹൻദാസ്,സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്,സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ പി കെ കൃഷ്ണദാസ്,പ്രൊഫ.ഇ പി മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഇസ്പാടത്ത് ഹുസൈൻ കൂട്ടായി,സെക്രട്ടറി എ കെ ജബ്ബാർ പൊന്നാണി,സംസ്ഥാന കമ്മിറ്റിയംഗം സി സുബൈർ പരപ്പനങ്ങാടി,മണ്ഡലം സെക്രട്ടറി ജി സുരേഷ്‌കുമാർ,ഗിരീഷ് തോട്ടത്തിൽ,കെ പി പ്രദീപ്കുമാര്‍ എന്നിവർ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top