പള്‍സര്‍ സുനി കീഴടങ്ങി

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കീഴടങ്ങി. എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങിയത്. കഴിഞ്ഞ ആറു ദിവസമായി ഒളിവിലായിരുന്ന പള്‍സര്‍ സുനിയും വിജേഷും ഇന്ന് ഉച്ചയോടെയാണ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. ഇതിനിടെയാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.
മൂന്ന് ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് എറണാകുളത്തേയും ആലുവയിലെയും കോടതികള്‍ക്ക് മുമ്പില്‍ പോലീസ് മഫ്തിയില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് പോലീസ് ആസ്ഥാനത്തിന് സമീപമുള്ള സിജെഎം കോടതിയിലെത്തി സുനി കീഴടങ്ങാന്‍ എത്തിയത്.

 

Share news
error: Content is protected !!
Scroll to Top