എ ആര്‍ നഗറില്‍ ഇലക്ട്രിസിറ്റി ഓഫീസിന് നേരെ ആക്രമണം.

എ ആര്‍ നഗര്‍ : ലോഡ് ഷെഡിങ് ചോദ്യം ചെയ്ത് എത്തിയ ഒരു സംഘമാളുകള്‍ വൈദ്യുതി ഓഫീസിന് നേരെ അക്രമം നടത്തി. അക്രമത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. എ ആര്‍ നഗര്‍ കുന്നുംപുറം സെക്ഷനു നേരെയാണ് ഞായറാഴ്ച പകല്‍ 1.45 ഓടെ അക്രമം നടന്നത്. ആക്രമണത്തില്‍ ഓവര്‍സിയര്‍ ടി ആര്‍ സത്യന്‍,ലൈന്‍മാന്‍ പി സുരേഷ് ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പകല്‍ ഒന്നു മുതല്‍ രണ്ടു വരെ ലോഡ് ഷെഡിങ്ങായതിനാല്‍ ഈ പ്രദേശത്ത് കറന്റില്ലായിരുന്നു. ഇതിനെ ചോദ്യംചെയ്‌തെത്തിയവരാണ് അക്രമം നടത്തിയത്. ഇടക്കാപറമ്പ് ഭാഗത്തുനിന്നുള്ളവരാണെന്നാണ് സൂചന. ഓഫീസിലെ ടെലഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ തകര്‍ത്തിട്ടുണ്ട്.

സംഭവത്തില്‍ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) തിരൂരങ്ങാടി ഡിവിഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top