ഊര്‍ജ സംരക്ഷണ റാലി നടത്തി

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കേളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട് മെന്റ് ദേശീയ ഊര്‍ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് ഊര്‍ജ സംരക്ഷണ റാലി നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എല്‍സമ്മ ജോസഫ് അറയ്ക്കല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഫിസിക്‌സ് വിഭാഗം മേധാവി ഡോ. അബ്ദുല്‍ സലീം. ഇ, പ്രൊഫ. സുനില്‍കുമാര്‍. പി, പ്രൊഫ. നികേഷ്. എം, ഇബ്രാഹീം ഹര്‍ഷാദ്, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top