ഉദ്ഘാടനത്തിന് മന്ത്രി വേണ്ട…. പോത്ത് മതി !

പഴയങ്ങാടി:  മന്ത്രിക്കും എംഎല്‍എക്കും പകരം പോത്തിനെ കൊണ്ട് പാലം ഉദ്ഘാടനം ചെയ്യിച്ച് പ്രതിഷേധം. 2009ല്‍ പൊളിച്ച സുല്‍ത്താന്‍ തോട് കോഴിബസാര്‍ പാലം പുതുക്കി പണിതതിന്റെ ഉദ്ഘാടനം വെള്ളിയാഴച സ്ഥലം എംഎല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി  നടത്താനിരി്‌ക്കെയാണ് ഒരു വിഭാഗം നാട്ടുകാരുടെ വ്യത്സ്തമായ പ്രതിഷേധം

പാലം പൊളി്ക്കുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് പുതുക്കി പണിയുമെന്ന് പറഞ്ഞിട്ട് നാലു വര്‍ഷം കഴിഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ രണ്ട പോത്തുകളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇവര്‍ കോഴിബസാര്‍പാലത്തിലെത്തി. പാലത്തിന് കുറുകെ കെട്ടിയ റിബണ്‍ ഒരു പോത്ത് കടിച്ചെടുത്ത് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. മറ്റേ പോത്തിനെ ഇവര്‍ അധ്യക്ഷനായും പ്രഖ്യാപിച്ചു.

നിരവധി ആളുകളാണ് ‘പോത്തുല്‍ഘാടനം’ കാണാനായി തടിച്ചു കൂടിയത്.

Share news
error: Content is protected !!
Scroll to Top