ഉണ്ണികൃഷ്‌ണന്‍ (90) നിര്യാതനായി.

U Kഅരിയല്ലൂര്‍:റിട്ട. റെയില്‍വെ ജീവനക്കാരനും സി പി ഐ (എം) കല്‍പ്പാലം ബ്രാഞ്ചംഗവുമായ കൊടക്കാട്‌ കൂട്ടുമൂച്ചി കടുവാളി ആയനൂര്‍ ഉണ്ണികൃഷ്‌ണന്‍ (90) നിര്യാതനായി. സി പി ഐ (എം) വള്ളിക്കുന്ന്‌ ലോക്കല്‍ കമ്മിറ്റിയംഗം, ഡി ആര്‍ ഇ യു പാലക്കാട്‌ ഡിവിഷന്‍ പ്രസിഡന്റ്‌, കേരള കര്‍ഷക സംഘം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗം, കൊടക്കാട്‌ ഗ്രാമോദ്ധാരണ വായനശാല സ്ഥാപക പ്രസിഡന്റ്‌ റെയില്‍വെ പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ കടലുണ്ടി മേഖലാ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. രണ്ടാം ലോകമഹായുദ്ധ വേളയില്‍ സൈന്യത്തില്‍ സേവനമനുഷ്‌ഠിച്ചിട്ടണ്ട്‌. റെയില്‍വെയില്‍ നടന്ന ഐതിഹാസികമായ സമരത്തില്‍ എ കെ ജിക്കൊപ്പം പങ്കെടുത്തിട്ടുണ്ട്‌. കോളറ ബാധിതവേളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായി.
ഭാര്യ: പറമ്പാട്ട്‌ തങ്കമ്മു അമ്മ. മക്കള്‍ : അശോക്‌ കുമാര്‍ (റിട്ട. കോ ഓപ്പറേറ്റീവ്‌ ഇന്‍്‌സ്‌പെക്‌ടര്‍ തിരൂര്‍), വത്സല കുമാരി( അങ്കണവാടി ടീച്ചര്‍),വസന്തകുമാരി( ഡിഫന്‍സ്‌ സര്‍്‌വ്വീസ്‌ കണ്ണൂര്‍), ശ്രീകുമാര്‍ (ഹെല്‍ത്ത്‌ സെന്റര്‍ ചെട്ടി്‌പ്പടി), ജഗനിവാസന്‍ (ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ്‌ താനൂര്‍), പരേതനായ ജയരാജന്‍. മരുമക്കള്‍ : രാംദാസന്‍ (റിട്ട. ഡിഫന്‍സ്‌), രജനി, ലേഖ, ഷീജ, ശ്യാമള, പരേതനായ
രവീന്ദ്രന്‍.

Share news
error: Content is protected !!
Scroll to Top