Section

malabari-logo-mobile

‘കൃഷിയിടത്ത്‌ നിന്നും തീന്‍മേശ വരെ’: ഭക്ഷ്യസുരക്ഷാ സെമിനാറുകള്‍ക്ക്‌ തുടക്കമായി

HIGHLIGHTS : മലപ്പുറം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും നടത്തിയ ജില്ലാതല ശില്‌പശാല അസിസ്റ്റന്റ്‌ കലക്‌ടര്‍

Krishiyidathil ninnum Theenmesha verea Shilapasala Assit Collectore K Gopalakrishnan Udgadanam cheyyunu 1മലപ്പുറം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും നടത്തിയ ജില്ലാതല ശില്‌പശാല അസിസ്റ്റന്റ്‌ കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ലാഭേച്ഛയിലുപരി പൊതുജന സുരക്ഷയ്‌ക്കുതകുന്ന രീതിയിലാണ്‌ ഭക്ഷ്യ വസ്‌തുക്കളുടെ ഉത്‌പാദനവും വിപണനവും നടത്തേണ്ടതെന്നും ഇക്കാര്യം നടത്തിപ്പുകാര്‍ പാലിക്കണമെന്നും അസിസ്റ്റന്റ്‌ കലക്‌ടര്‍ സൂചിപ്പിച്ചു. ജില്ലയിലെ 15 ആരോഗ്യബ്ലോക്കുകളിലും ഒരാഴ്‌ച നീണ്ട്‌ നില്‍ക്കുന്ന അനുബന്ധ സെമിനാറുകളും നടത്തുന്നുണ്ട്‌.

മലപ്പുറം ഡെലീഷ്യ സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌ അധ്യക്ഷനായി. എന്‍.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. വി. വിനോദ്‌ മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കെ.എസ്‌ ജനാര്‍ദ്ദനന്‍ �ശുചിത്വവും ഭക്ഷ്യ സുരക്ഷയും�, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂനാ മര്‍ജ ‘ഭക്ഷ്യജന്യ രോഗങ്ങളും മലപ്പുറവും� അവതരിപ്പിച്ചു. ഹോട്ടല്‍ റസ്റ്ററന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഹമീദ്‌ ഡെലീഷ്യ, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ സി.പി. പ്രദീപ്‌ കുമാര്‍, സി.എ ജനാര്‍ദനന്‍, റഫീഖ്‌ സവേര, ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ്‌ അലി, എന്‍.എച്ച്‌.എം. കണ്‍സള്‍ട്ടന്റ്‌ സുബൈറുള്‍ അവാന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.കെ അയമുഹാജി, സി.റ്റി. രാജന്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!