‘ഈ നിശീഥിനി എങ്ങനെ കടക്കും ഇങ്ങിനെ സ്വപ്‌നമഴ പെയ്താല്‍’

തിരു: 17-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ വ്യസ്തമായൊരു ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങിന് മേളയുടെ മീഡിയ സെന്റര്‍ സാക്ഷ്യം വഹിച്ചു. കവി ലൂയിസ് പീറ്ററിന്റെ കവിതകളെ മുന്‍ നിര്‍ത്തി പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ദീപക് നാരായണന്‍ സംവിധാനം ചെയ്്ത ‘ഈ നിശീഥിനി എങ്ങനെ കടക്കും ഇങ്ങിനെ സ്വപ്‌നമഴ പെയ്താല്‍’ എന്ന ദൃശ്യ രേഖീകരണത്തിന്റെ പ്രകാശനമായിരുന്നു അത്.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ടി വി ചന്ദ്രന്‍ ഡോക്യുമെന്ററിയുടെ ഡിവിഡി തിരക്കഥാകൃത്ത് ദീദി ദാമോദരന് നല്‍കി പ്രകാശനം ചെയ്തു.

പ്രതാപ്് ജോസഫും ബിജു ഇബ്രാഹിമുമാണ് ഡോക്യുമെന്ററിയുടെ ക്യാമറ.

Share news
error: Content is protected !!
Scroll to Top