ഇന്ത്യയുടെ ‘റേപ് മാപ്’

ദില്ലി: ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാല്‍സംഗകേസുകളുടെ കണക്കുകള്‍ സുചിപ്പിക്കുന്ന നാഷണല്‍ ക്രൈം റിക്കോര്‍ഡസ് ബ്യൂറോയുടെ 2011 വര്‍ഷത്തിലെ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പുറത്തുവന്നു.

സ്ത്രീകള്‍ ഏറ്റവുമധികം അതിക്രമത്തിനും പീഡനത്തിനുമിരയാകുന്നത് മധ്യപ്രദേശിലാണ്. 2011 ല്‍ 2500 ലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതിന്റെ കണക്കുകളനുസരിച്ച് സംസ്ഥാനങ്ങളെ തരം തിച്ചുകൊണ്ടുള്ള ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ മാപ് പ്രകാരം കേരളത്തില്‍ 500 നും ആയിരത്തിനു മിടയ്ക്ക് ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ സുരക്ഷിതമായ സ്ഥലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്.

കടപ്പാട്:IBN

Share news
error: Content is protected !!
Scroll to Top