ഇനി സമുക്ക്‌ കാവ്യ മാധവന്റെ ഇംഗ്ലീഷ്‌ പ്രസംഗം കേള്‍ക്കാം

മലയാളിയുടെ സ്വന്തം നായിക കാവ്യ മാധവന്‍ ദുബായില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ ഒരു ഇംഗ്ലീഷ്‌ പ്രസംഗം നടത്തി. പ്രസംഗിച്ച്‌ തുടങ്ങിയതിനു ശേഷമാണ്‌ കാവ്യക്ക്‌ മാതൃഭാഷയില്‍ സംസാരിക്കുന്നതാവും നന്നാവുക എന്ന തോന്നലുണ്ടായത്‌. ഏതായാലും പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുളളില്‍ തന്നെ നമ്മുടെ കാവ്യ യുക്തി പൂര്‍വം പെരുമാറി മാനം രക്ഷിച്ചു. സദസിലുള്ള വരോട്‌ മാന്യമായി അനുവാദവും വാങ്ങി മലയാളത്തില്‍ നല്ല സറ്റൈലില്‍ പിന്നെ കാവ്യ ശ്വാസം നേരെ വിട്ട്‌ സംസാരിക്കന്‍ തുടങ്ങി.

 

ഇംഗ്ലീഷില്‍ സംസാരിച്ച്‌ കഴിഞ്ഞ്‌ ‘ഹാ ഇപ്പോഴാണ്‌ ഒന്ന്‌ ശ്വാസം വീണത്‌’ എന്ന കാവ്യയുടെ തുറന്നു പറച്ചില്‍ കേട്ട സദസിലുള്ളവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

 

തുടര്‍ന്ന്‌ താന്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചതില്‍ എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കമെന്നും സദസിലുള്ളവരോട്‌ അഭ്യര്‍ത്ഥിക്കാനും കാവ്യ മറന്നില്ല.

 

കാവ്യയുടെ പ്രസംഗം ഒന്നു കേട്ടുനോക്കാം:


Share news
error: Content is protected !!
Scroll to Top