ഇനി ടിവിയില്‍ ഐറ്റം നമ്പര്‍ ഡാന്‍സില്ല.

ദില്ലി: സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന സിനിമയിലേയും ചില റിയാലിറ്റി ഷോകളിലെയും ‘ഐറ്റം നമ്പര്‍ ഡാന്‍സുകള്‍’ ടെലിവിഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്നതന് നിരോധനം ഏര്‍പ്പെടുത്താന്‍ സെന്‍സെര്‍ബോര്‍ഡും കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചു. അശ്ലീല വാക്കുകളും ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സെന്‍സര്‍ബോര്‍ഡ് നിരോധനം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രാദേശിക ഒആഫീസുകളിലേക്ക് നല്‍കിക്കഴിഞ്ഞു.

സ്ത്രീകള്‍ക്കെതിരായി അക്രമത്തിന് പ്രേരണ നല്‍കുന്ന രംഗങ്ങളും പാട്ടുകളും ചലച്ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ താമസിയാതെ നടപടി കൈകൊള്ളുമെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top