Section

malabari-logo-mobile

അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തെ വധശിക്ഷ നടപ്പിലാക്കുന്നത് നേരത്തെ അറിയിച്ചു

HIGHLIGHTS : മുംബൈ: പാര്‍ലമെന്റ് ആക്രമണ കേസിലെ

മുംബൈ: പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നത് നേരത്തെ അറിയിച്ചതായി ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ്ങ്. തീഹാര്‍ ജയില്‍ അധികൃതരാണ് സ്പീഡ് പോസ്റ്റിലൂടെ വിവരമറിയിച്ചത്.

‘തീഹാര്‍ ജയില്‍ അധികൃതര്‍ കുടുംബത്തെ സ്പീഡ് പോസ്റ്റ് വഴിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജമ്മുകാശ്മീരിനെ ഔദ്യോഗികമായും വിവരമറിയിച്ചിട്ടുണ്ട്. കുടുംബത്തിന് പോസ്റ്റ് കിട്ടിയോഇല്ലയോ എന്ന് അറിയില്ല’ ആഭ്യന്തര സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ്.

sameeksha-malabarinews

വിവരമറിഞ്ഞ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് വേണ്ട സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര സെക്രട്ടറി അറിയിച്ചു. രാജ്യത്തെങ്ങും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!