പുറത്തൂര്‍: പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീറിനെ തടയാന്‍ ശ്രമം. തീരദേശ അഴിമുഖം വഴി തീരദേശ പാത കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് കര്‍മമ സമിതി പ്രവര്‍ത്തകര്‍ എംപിയെ തടയാന്‍ ശ്രമിച്ചു.
തിരൂര്‍ മംഗലം പുലൂണിയില് കണ്‍സ്യൂമര്‍ഫെഡിന്റെ നന്മ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കര്‍മ്മസമിതി പ്രവര്‍ത്തകര്‍ എംപിക്കെതിരെ മുദ്രവാക്യം വിളിച്ച് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തീരദേശപാതയുടെ നിലവിലുള്ള എലൈന്‍മെന്റ് മാറ്റണമെന്നാണ് കര്‍മ്മസമിതി ആവശ്യം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



