ആവേശത്തിരയിളക്കി കാളപൂട്ട്

പരപ്പനങ്ങാടി :പൂട്ടു കണ്ടങ്ങളില്‍ പോരാട്ടവീര്യവുമായി കന്നുകള്‍ പാഞ്ഞു നടന്നപ്പോള്‍ പാടവരമ്പത്ത് നിന്ന് പഴമക്കാരും പുതുമക്കാരും ഒരേ പോലെ ആവേശക്കടലിലായി
പരപ്പനങ്ങാടി പാലത്തിങ്ങലിലെ പള്ളിപ്പടിയിലുള്ള കാളപൂട്ട് കണ്ടത്തില്‍ ഞായറാഴ്ച നടന്ന പിവി അബ്ദ്ുറഹിമാന്‍ ഹാജി സ്മാരക കാളപ്പൂട്ട് മത്സരം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നായി എഴുപത്തിയേഴ് ജോഡി കന്നുകളാണ് മത്സരത്തിനെത്തിയത്.
ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്ത്യനൂര്‍ ആലിബാപ്പുവിന്റെ കാളകള്‍ ഒന്നാം സ്ഥാനം നേടി വല്ലപ്പുഴയിലെ സിടി മുഹമ്മദിന്റെ കാളകള്‍ക്കാണ് രണ്ടാംസ്ഥാനം. കുരിണിയന്‍ മോയിന്റെ കാളകള്‍ മൂന്നാം സ്ഥാനത്തെത്തി.

കൊയ്ത്തുകഴിഞ്ഞതോടെ തരിശായ തെക്കന്‍ മലബാറിലെ പാടങ്ങളില്‍ ഇനി ഉയര്‍ന്നുപൊങ്ങുന്നത് കാളപൂട്ടിന്റെ ആവേശാരവങ്ങള്‍….

വിഡിയോ : നിസാര്‍ സി ടി

Share news
error: Content is protected !!
Scroll to Top