ആരോടും പറയാത്ത ഫദിന്റെ പ്രണയം.

കേരളത്തിലെ ന്യൂജനറേഷന്റെ ഉറക്കം കെടുത്തുന്ന കാമുകന്‍  ഫഹദ് ഫാസിലിനും പ്രണയം…. തന്റെ പ്രണയിനിയെ കണ്ടെത്തിയെന്ന് ഫഹദിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് അവളോട് തുറന്നുപറഞ്ഞിട്ടില്ലെന്നും ഫഹദ്. ഒരുമാസികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ മനസ് തുറന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഫഹദ് തുറന്നു പറഞ്ഞിട്ടില്ല. ഫഹദിന്റെ അടുത്ത സുഹൃത്തായ ഇവര്‍ സിനിമാരംഗത്തുനിന്നുള്ളതല്ലെന്നും ഫഹദ് വ്യക്തമാക്കി.

പക്ഷേ വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഫഹദ് പറഞ്ഞു. എന്നാല്‍ താന്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും കരിയറിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഫഹദ്. അതുകൊണ്ട് തല്‍ക്കാലം ഇപ്പോള്‍ കല്ല്യാണം ഉണ്ടാവില്ലെന്നും ഫഹദ് പറയുന്നു.

Share news
error: Content is protected !!
Scroll to Top