ആന്‍ ലീലയാകില്ല; കാര്‍ത്തിക ലീലയാകും

ഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലീല’ എന്ന ചിത്രത്തില്‍ നേരത്തെ ലീലയായി നിശ്ചയിച്ചിരുന്നത് ആന്‍ അഗസ്റ്റിനെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും ആന്‍ മാറിയെന്നും പകരം കാര്‍ത്തിക ലീലയായകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആര്‍ ഉണ്ണി മാതൃഭൂമി ആഴ്ചപ്പയില്‍ എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്ജിത്ത് സിനിമയാക്കാന്‍ ഒരുങ്ങുന്നത്. കഥയുടെ ക്ലൈമാക്‌സ് ലീലയെ ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നഗ്നയാക്കി നിര്‍ത്തി നായകനായ കുട്ടപ്പന്‍ രതിയിലേര്‍പ്പുടുന്നതാണ്. വളരെ സാഹസികവും വിപ്ലവാത്മകവുമായി മാറാനിടയുള്ള ഈ ക്ലൈമാക്‌സ് ചിത്രീകരണത്തിനുവേണ്ടിയാണ് നായികയെ മാറ്റിയതെന്നാണ് അണിയറ സംസാരം. അതല്ല മമ്മുട്ടിയുടെ നിര്‍ദേശപ്രകാരണ് കാര്‍ത്തികയെ നായികയാക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ഏതായാലും മമ്മുട്ടിയുടെ നായികയാകാനുള്ള ആനിന്റെ ചാന്‍സ് ഇതോടെ നഷ്ടമായിരിക്കുകയാണ്.

മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ ചിത്രങ്ങളിലുടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് കാര്‍ത്തിക.

മമ്മുട്ടിയും പൃഥ്വിരാജും നെടുമുടി വേണുവും പ്രധന വേഷങ്ങളിലെത്തുന്ന ലീലയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top