അവര്‍ തിരിച്ചെത്തി; കുടുംബങ്ങളില്‍ ആഹ്ലാദം അലയടിച്ചു

പരപ്പനങ്ങാടി/താനൂര്‍ : മല്‍സ്യബന്ധനത്തിനിടെ ഇറാനില്‍ പിടിയിലായ താനൂര്‍ പരപ്പനങ്ങാടി സ്വദേശികള്‍ 9 മാസത്തെ ജയില്‍വാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. പരപ്പനങ്ങാടി സ്വദേശി അബ്ദുള്ള കോയ താനൂര്‍ ഒസാന്‍ കടപ്പുറം കോയ, താനൂര്‍ പുതിയ കടപ്പുറം ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ് കാസിം എന്നിവരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ബുധനാഴ്ച ഉച്ചയേടെയാണ് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.

സൗദിയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനായി പുറപ്പെട്ട പത്തൊമ്പതംഗ ഇന്ത്യന്‍ സംഘമാണ് ഇറാന്‍ തീരദേശ സേനയുടെ കയ്യില്‍ അകപ്പെട്ടത്.അതിര്‍ത്തി ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത്. ഏറെ മുറവിളികള്‍ക്കൊടുവില്‍ ജയില്‍ മോചിതരായ ഇവരുടെ മടങ്ങി വരവ് നാട്ടുകാരെ ഏറെ സന്തോഷത്തിലാക്കിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top