അര്‍ഹതയില്ലാത്തതൊന്നും ഞങള്‍ നേടിയിട്ടില്ല ; മുസ്ലിംലീഗ്

കോഴിക്കോട് : അഞ്ചാം മന്ത്രിസ്ഥാന വിഷയത്തില്‍ അര്‍ഹതയില്ലാത്തൊതൊന്നും മുസ്ലിംലീഗ് നേടിയിട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. കോഴിക്കോട്ട് വെച്ച് നടന്ന ലീഗിന്റെ അടിയന്തിര പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബഷീര്‍. അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചതിലൂടെ കോണ്‍ഗ്രസ് വലിയ വിട്ടുവീഴ്ച്ച് ചെയ്‌തെന്നും. തിരിച്ച് രാജ്യസഭാസീറ്റിന്റെ കാര്യത്തില്‍ ലീഗും വിട്ടുവീഴ്ച ചെയ്‌തെന്ന് ഇ.ഠി മുഹമ്മദ് ബഷീര്‍ പറഞ്ഞു ഈ വിഷയം വര്‍ഗീയ വല്‍കരിക്കുരന്നത് ഖേദകരമാണ്്. മുരളീധരന്റെയും ആര്യാടന്റെയും അഭിപ്രായങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

ഇന്നു നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് മുസ്ലിംലീഗിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ വിമര്‍ശനം ഉന്നയിച്ചു. മന്ത്രസ്താനം നല്‍കിയതുതന്നെ വൈകിയാണെന്നും എന്നിട്ടും വിഷയത്തെ വര്‍ഗീയ വല്‍ക്കരിച്ച് മുസ്ലിംലീഗിനെ സമൂഹത്തില്‍ ഇകഴ്ത്തുകയാണെന്നും ഇ.ടി. യോഗത്തില്‍ പറഞ്ഞതായി സൂചനയുണ്ട്.

കുഞ്ഞാലികുട്ടി മുസ്ലിംലീഗ് അണികള്‍ നടത്തുന്ന പ്രകടനങ്ങളെ വിമര്‍ശിച്ചു. എന്‍എസ്എസ്സുമായി മുസ്ലിംലീഗിനുള്ളതെന്നും ഇദേഹം നേരത്തെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top