അരൂര്‍ അപകടം: അഞ്ചുപേരുടെയും മൃതദേഹം ലഭിച്ചു

aroor-602786കൊച്ചി: അരൂര്‍ കുമ്പളം പാലത്തില്‍ നിന്ന് കൈതപ്പുഴ കായലിലേക്ക് വാഹനം വീണ് കാണാതായ മൂന്നു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. അഞ്ച്പേരാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍ ഡ്രൈവര്‍ മലയാളിയായ നിജാസ് അലി, നേപ്പാള്‍ സ്വദേശികളായ  ശ്യാം ഖത്രി, ജമന്‍ ബഹാദുര്‍  എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. മധൂഖത്രി, ഹിമന്‍ലാല്‍ ഖത്രി എന്നിവരുടെ മൃതദേഹം  ഇന്നലെ കണ്ടെടുത്തിരുന്നു.

അരൂര്‍ പാലത്തിന് മുകളില്‍ നിന്നും ബൊലേറെ ജീപ്പ് മറിഞ്ഞ് ഒമ്പത് പേരാണ് കായലില്‍ വീണത്. ഇവരില്‍ 4 പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെ ജീപ്പ് കിട്ടിയെങ്കിലും മലയാളിയായ ഡ്രൈവറും അഞ്ച് നേപ്പാള്‍ സ്വദേശികളേയും കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.ഇടപ്പളളി ചിത്ര ഡെക്കറേഷന്‍സിലെ പന്തല്‍ നിര്‍മാണത്തൊഴിലാളികളാണ് മരിച്ച നേപ്പാള്‍ സ്വദേശികള്‍.

 

Share news
error: Content is protected !!
Scroll to Top