ദില്ലി: പശ്ചിമബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിശ്രയെ ദില്ലിയില്‍വെച്ച് കയ്യേറ്റം ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ ഖേദം പ്രകടിപ്പിച്ചു. പ്ലാനിങ് കമ്മീഷന്റെ യോഗത്തിനെത്തിയ മമതയ്ക്ക് നേരെയുള്ള പ്രതിഷേധ സമരത്തിനിടയിലാണ് അമിത് മിശ്രയ്ക്ക് പരിക്കേറ്റത്. എസ്എഫ്‌ഐ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജിയാണ് ബുധനാഴ്ച ഖേദം പ്രകടിപ്പിച്ചത്.
ബംഗാളിലെ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സുദപ്ദാ ഗുപ്തയുടെ കൊലപാതകത്തിന് ഉത്തരവാദികളായ പോലീസിനെതിരെ നടപടിയാവശ്യപ്പെട്ട് നടന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് ദില്ലിയില്‍ അന്ന് നടന്ന പ്രതിഷേധം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





