അപകടത്തില്‍ പരിക്കേറ്റ് റിയാദില്‍ ചികിത്സയില്‍ കഴിഞ്ഞ മമ്പുറം സ്വദേശി മരിച്ചു


തിരൂരങ്ങാടി: റിയാദില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മമ്പുറം സ്വദേശി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മമ്പുറം വെട്ടത്തൂബസാര്‍ പരേതനായ കാവുങ്ങല്‍ മുഹമ്മദിന്റെ മകന്‍ സൈതലവി(46) ആണ് മരിച്ചത്.

ഇയാളുടെ മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: ഹാജിറ. മക്കള്‍:ജംഷീറ, ഫര്‍സീന, ദില്‍റാസ് ബാനു, മുഹമ്മദ് ഹിനാന്‍. മരുമക്കള്‍: റഫീഖ്, ഫൈസല്‍.

Share news
error: Content is protected !!
Scroll to Top