അനീഷ്‌ മാസ്റ്റര്‍ കുടുംബസഹായഫണ്ട്‌ കൈമാറി

10425134_826247247432045_7366437317971222588_nതിരൂരങ്ങാടി :അനീഷ്‌ മാസ്റ്ററുടെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന വേദിയില്‍ സിപിഎം സംസ്ഥാനസക്രട്ടറി പിണറായി വിജയന്‍ അധ്യാപകസംഘടനയായ കെഎസ്‌ടിഎ പിരിച്ചടുത്ത കുടുംബസഹായ ഫണ്ട്‌ അനീഷ്‌മാസ്റ്ററുടെ ഭാര്യ ഷൈനിക്ക്‌ കൈമാറി.
അനീഷിന്റെ ദുരന്തം കേരളം പലമേഖലയിലും പിന്നാക്കം പോയതിന്റെ തെളിവാണെന്ന്‌ ചടങ്ങില്‍ സംസാരിക്കവെ പിണറായി വിജയന്‍ പറഞ്ഞു നിരവഥി പ്രക്ഷോഭങ്ങളിലൂടെ കേരളത്തിലെ അധ്യാപകസമൂഹം കൈവരിച്ച പല അവകാശങ്ങളും അപകടത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

10323985_722680727826560_1978836549581392677_nഅനീഷിന്റെ കുട്ടിയുടെ പേരില്‍ 25 ലക്ഷം രൂപയും ഭാര്യ ഷൈനിയുടെ പേരില്‍ 10 ലക്ഷം രൂപയും സ്ഥിരനിക്ഷേപം നടത്തിയതിന്റെ രേഖകളാണ്‌ കൈമാറിയത്‌. ചടങ്ങില്‍ സിപിഐഎം കോഴിക്കോട്‌ മലപ്പുറം ജില്ലാസക്രട്ടറിമാരായ ടിപി രാമകൃഷണന്‍, പിപി വാസുദേവന്‍, എസ്‌എഫ്‌ഐ സംസ്ഥാന സക്രട്ടറി ബിനീഷ്‌, കെഎസ്‌ടിഎ സംസ്ഥാന സക്രട്ടറി എകെ ഉണ്ണികൃഷണന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top