അനാവശ്യവിവാദങ്ങള്‍ യുഡിഎഫിന് ഗുണം ചെയ്യില്ല: ഹൈദരലി തങ്ങള്‍

മലപ്പുറം; ആവശ്യമില്ലാത്ത വിവാദങ്ങള്‍ യുഡിഎഫിനും നാടിനും ഗുണം ചെയ്യില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന ഒരു നല്ല ബജറ്റ് കേരളത്തിനു ലഭിച്ച പ്രതീക്ഷാ നിര്‍ഭരമായ സന്ദര്‍ഭമാണിത്. വിലക്കയറ്റം തടയുകയെന്ന ദൃഢനിശ്ചയത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.

 

അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് തടയാന്‍ കഴിയുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. ജനക്ഷേമകരമായ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിനുള്ള ഇച്ഛാശക്തിയുള്ള ബജറ്റാണിത്. ജനകീയ പ്രശ്‌നപരിഹാരത്തിന് ഒറ്റക്കെട്ടായി മുന്നേറേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. യുഡിഎഫിന് കരുത്ത് പകരാന്‍ എല്ലാവരും ബദ്ധശ്രദ്ധരായി പ്രവര്‍ത്തിക്കണമെന്നും പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് സര്‍ക്കാറിന്റെ വിജയമെന്നും തങ്ങള്‍ പറഞ്ഞു.

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top