അനധികൃതസ്വത്ത് കേസ് : ജഗ്‌മോഹനെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും.

ഹൈദരബാദ് : അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ ഇന്നലെ സിബിഐ അറസ്റ്റ് ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗ്‌മോഹന്‍ റെഡ്ഡിയെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. ഇതിനായി കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അറസ്റ്റില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത് ബന്ത് ആന്ധ്രാപ്രദേശില്‍ തുടങ്ങി.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനും ശേഷം ഞാറാഴ്ച വൈകീട്ടാണ് ജഗന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം അറിഞ്ഞയുടനെ ജഗന്റെ കുടുംബം സിബിഐ ഓഫീസിലേക്ക് അറസ്റ്റില്‍ പ്രതിഷേധിച്ച് ധര്‍ണ ആരംഭിച്ചിരുന്നു.

അനധികൃത സ്വത്ത്‌സമ്പാദനവുമായി ബന്ധപ്പെട്ട ഈ കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത് ഇതിന് മുന്‍പ് ആന്ധ്ര എക്‌സൈസ് മന്ത്രിയെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top