അജീഷിന് ആയിരങ്ങളുടെ അന്ത്യാജ്ഞലി

പരപ്പനങ്ങാടി: ഇന്നലെ ഉച്ചയ്ക്ക് 12.30 ന് പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച പരപ്പനങ്ങാടി സ്വദേശി കളരിക്കല്‍ അജീഷിന് ആയിരങ്ങളുടെ അന്ത്യാജ്ഞലി. ഇന്നുച്ചയ്ക്ക് 12.5 ന് പുഴയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പുത്തന്‍പീടികയിലെ വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കളും അജീഷ് പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളും, സുഹൃത്തുക്കളുമടക്കമുള്ളവരുടെ ദുഃഖം അണപൊട്ടിയൊഴുകി.

5.30 മണിയോടെയാണ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം പിന്നീട് ചിറമംഗലം ചുമാമസ്ജിദ് പള്ളിയില്‍ കബറടക്കി. ഖബറടക്കത്തിന് ശേഷം പുത്തന്‍പീടികയില്‍ നാട്ടുകാര്‍ മൗനജാഥ നടത്തി.

അജീഷ് മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ്  കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകനാണ്. പരപ്പനങ്ങാടി പുത്തന്‍പീടികയിലെ റിട്ട.എസ്‌ഐ കളരിക്കല്‍ ആലിഹസ്സന്റെ മകനാണ്. മാതാവ് : ആയിഷാബി. സഹോദരങ്ങള്‍: അബ്ദുള്‍ അനീഷ്, അമീഷ്, നസിയ. സഹോദരി ഭര്‍ത്താവ് സലീം

 

Share news
error: Content is protected !!
Scroll to Top