അജീഷിനായി തുറമുഖ വകുപ്പിന് കീഴിലുള്ള വിദഗ്ദ്ധ മുങ്ങല്‍ സംഘം തെരച്ചില്‍ ആരംഭിച്ചു.

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുഴയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒഴുക്കില്‍പ്പെട്ട് കാണാതായ അജീഷി(28)നു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് രാവിലെ സ്ഥലത്തെത്തിയ തുറമുഖ വകുപ്പിന് കീഴിലുള്ള വിദഗ്ദ്ധ മുങ്ങല്‍ സംഘവും നാട്ടുകാരായ മുങ്ങള്‍ വിദഗ്ദ്ധരും ഒരുമിച്ച് രാവിലെ എട്ടുമണിയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.

ശക്തമായ അടിയൊഴിക്കിനെ തുടര്‍ന്ന് തെരച്ചില്‍ 100 മീറ്റര്‍ താഴത്തേക്കുകൂടി വ്യാപിപ്പിച്ചിരിക്കുകയാണിപ്പോള്‍.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചില്‍ രാത്രി എട്ടുമണിയോടെ അവസാനിപ്പിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം വൈകീട്ട് 5.30 മണിയോടെ തന്നെ തെരച്ചില്‍ നിര്‍ത്തിയിരുന്നു.

 

പാലത്തിങ്ങല്‍ പുഴയില്‍ കാണാതായ അജീഷിനുവേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തി

ഫോട്ടോ: ഷൈന്‍ താനൂര്‍

Share news
error: Content is protected !!
Scroll to Top