പാലത്തിങ്ങല്‍ പുഴയില്‍ കാണാതായ അജീഷിനുവേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തി

പരപ്പനങ്ങാടി: ഇന്നുച്ചയോടെ പാലത്തിങ്ങല്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അജീഷി(28)നു വേണ്ടിയുള്ള തെരച്ചില്‍ പ്രതികൂല കാലാവസ്ഥ കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഉച്ചമുതല്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരായ മുങ്ങല്‍ വിദഗ്ദ്ധരും നടത്തിവന്ന തെരച്ചിലാണ് ശക്തമായ അടിയൊഴുക്കും വെളിച്ചക്കുറവും വെള്ളത്തിന്റെ തണുപ്പും കാരണം നിര്‍ത്തിവെച്ചിരിക്കുന്നത്. ഫയര്‍ഫോഴ്‌സ് സംഘം വൈകീട്ട് 5.30 മണിയോടെ തന്നെ തെരച്ചില്‍ നിര്‍ത്തിയിരുന്നു. പരപ്പനങ്ങാടി ബീച്ചിലെയും പാലത്തിങ്ങലെയും മുങ്ങല്‍ വിദഗ്ദ്ധര്‍് രാത്രി 8 മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

അപകടം നടന്ന സ്ഥലത്ത് നാലാള്‍ താഴ്ച്ചയില്‍ വെള്ളമുള്ളതും കലക്കവെള്ളവുമായതിനാല്‍ തെരച്ചിലിന് തടസമായി. ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ കയ്യില്‍ ഒഴുക്കില്‍പ്പെട്ടയാളെ കണ്ടെത്താനുള്ള യാതൊരു സംവിധാനവുമില്ലായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ഇതിനായി പിരിശ്രമിച്ചത്.

നാളെരാവിലെ നേവിയുടെ പ്രത്യേക ടാക്‌സ് ഫോഴ്‌സ് തെരച്ചിലിനായി എത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ആര്‍ഡിഒ ഗോപാലന്‍ പറഞ്ഞു. വന്‍ ജനാവലിയാണ് അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. പുഴയില്‍ വല വിരിച്ചിട്ടുണ്ട്.

പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Share news
error: Content is protected !!
Scroll to Top