അങ്ങനെ മമതയും ഫെയ്‌സ്ബുക്കിലെത്തി.

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയും ഫെയ്‌സ്ബുക്കില്‍ അംഗമായി. എ.പി ജെ അബ്ദുള്‍ കലാമിനെ പ്രസിഡന്റെ് സ്ഥാനാര്‍ത്ഥിയായി പിന്തുണയ്ക്കുന്നതിനായാണ് മമത ഫേസ്ബുക്കില്‍ അംഗമായത്.

 

ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ആഗ്രഹം അബ്ദുള്‍ കലാം പ്രസിഡന്‍റ് ആകണമെന്നാണെന്ന് ആദ്യ പോസ്റ്റില്‍ മമത കുറിച്ചു. തന്‍റേതു ചെറിയ പാര്‍ട്ടിയാണ്. സത്യത്തില്‍ വിശ്വസിച്ചാണു തന്‍റെ പാര്‍ട്ടി മുന്നോട്ടു പോകുന്നത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥി കാര്യത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും മമത വ്യക്തമാക്കി. കലാമിനെ പിന്തുണയ്ക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നാണു കലാമിനെ മമത വിശേഷിപ്പിച്ചത്.

 

ആദ്യമായാണു മമത ഫെയ്സ്ബുക്കില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നത്.

Share news
error: Content is protected !!
Scroll to Top